Sunday, October 4, 2009

സുന്ദരിയാം സന്ധ്യ


സന്ധ്യേ നീ എത്ര സുന്ദരീ, അഴകെറുമ്
നീ എന്തേ എത്തിനോകീടുന്നു പകലിനും-
രാവിനുമിടയില്‍ അല്പാല്പമായി
പകലിനുന്ടല്ലോ മണികൂറുകള്‍, രാവിനും
നിനകെന്തേ സമയം അത്ര തരാന്ഞൌ
വേണ്ടുവോളം... സുന്ദരിയാം സന്ധ്യേ
വലുതിനെകാള്‍ അഴക്‌ ചെറുതിനല്ലോ
കൂടിയാലത്‌ മടുത്തുപോം മാനവര്‍
കുറവായലതു രസമായിടും പോല്‍
ഇരുളും വെളിച്ചവും അകട്ടലാണോ
അല്ല അവരറിയാതെ വരുന്നതാണോ നീ
നിനക്ക് പകലിനെ വരിക്കാനാണോ ഇഷ്ടം
അല്ല, രാവിനെ തന്നെ വരിചിടാനോ
നീ സൂര്യനും, ചന്ദ്രനുമിടയില്‍ സ്വയം-
ഒളിച്ചു കളിക്കയാണോ, ഹേ സന്ധ്യേ
നിനക്കായ്‌ കാത്തിരിപ്പൂ ന്താന്‍ എന്നും!









© 2009

No comments:

Post a Comment