Saturday, October 17, 2009

മേഘമേ പറയൂ


മേഖമേ എത്രകാലമായ്‌ നീ സന്ച്ചരിപ്പൂ
കാലമെത്രയായ്‌ ഈനീന്ട യാത്രതുടങ്ങിയിറ്റ്‌
ക്ഷീന്നമില്ലേ നിനയ്ക് ദാഹവും, വിശപ്പും..
എവിടുന്നു യാത്ര തിരിച്ചുനീ, എവിടെകായ്‌..
കാലം പോയ്മരന്ചത് അറിഞ്ഞുവോനീ
എവിടോകെ പോയിനീ, എന്തോകെ കണ്ടുനീ
കണ്ട കാഴ്ച്ചകലോകെയും പറഞ്ഞുകൂടെ
യാത്ര ചെയ്യലാന്നോ നിന്‍ ജീവിത ദൌത്യം
വിശ്രമമില്ലല്ലോ നിനക്കശേഷം, മേഖമേ
താഴോട് വരുവാന്‍ കൊതിയില്ലയോ,
നിനയ്ക് മുകളിലാണോ കൂടുതല്‍ സൌഖ്യം
മുകളിലാണെന്ന ഭാവമുണ്ടോ നിനക്-
അതില്‍ അഹങ്കാരമുന്റെങ്കില്‍ വേണ്ടത്
താഴേക്ക് നോകി ചിരിക്കയാണോ നീ
ദുരിത ജീവിതം കണ്ടാസ്വദികയാണോ
താഴേക്ക് വന്നീടില്‍ പരിചയപ്പെടാം
വരൂ നിന്റെ ഗര്‍വ്വെല്ലാം കളഞ്ഞിംഗ്..



© 2009

ഭീകര കേരളം

കേരളമെന്ന പേര് കേട്ടാല്‍ പെടികണം
സാക്ഷര കേരളം എന്നത് സത്യം തന്നെ
തൊഴീല്‍രഹീതരാം യുവാകളുടെ നാടെന്ന
ഖ്യാതിയും നമുകുന്ടല്ലോ വേണ്ടുവോളം
രാഷ്ട്രീയതിലനെന്കില്‍ അത് കേരളത്തിന്‌
പ്രാധന്യം എരുമല്ലോ രാജ്യത്തിനകത്തും-
പുറത്തുമായ്.. അഴിമാതിയനെന്കിലോ,
കൈക്കൂലി ആണെങ്കിലോ നമ്മള്‍ മുന്നില്‍
എല്ലതിനുമുപരിയായ്‌ സാധനങ്ങലോകെയും
പുരതുനിന്നുവരുന്ന ഉപഭോക്തൃ സംസ്ഥാനമല്ലോ-
നമ്മുടേത്..സ്നേഹത്തോട് മുഖം മറഞ്ഞിരികും
അന്ധന്മാരല്ലോ ഇന്ന് നമ്മിലധികവും ഹയ്യോ
ദയാവായ്പും, കാരുണ്യവും, സ്നേഹവുമെല്ലാം
എന്നേ പോയ്മറഞ്ഞു നമ്മളില്‍നിന്നും ഹാ
മനസ്സു തുറന്നൊന്നു ചിരികുവാന്‍പോലും
നമ്മളില്‍ പലര്‍ക്കും മറന്നുപോയല്ലോ കഷ്ടം !!


© 2009

Sunday, October 11, 2009

മനസ്സ്



മനസ്സേ നീ എന്നെ നയിക്കയന്നോ


അല്ല, ന്താന്‍ നിന്നെ നയിക്കയാന്നോ


ഞാനും നീയും ഒന്നുതന്നെയാന്നോ


നിന്‍റെ വിചാര, വികാര സഞ്ചാര-


കേളികള്‍ അത്ഭുതമല്ലോ പാരില്‍


മനസ്സേ നിമിഷങ്ങല്‍കകം നീ ഹാ


എവിടെയെല്ലാം പറന്നെതിടുന്നു


നന്മയില്‍, തിന്മയില്‍, അകത്തും,


പുറത്തും ചാഞ്ചാദീടുന്നു നീ-


മനസ്സേ.. മലര്‍പോടികാരന്റെ സ്വപ്ന-


ത്തിനു പിന്നിലും, സമാധാനത്തിനും,


യുദ്ധത്തിനും പിന്നിലും നീയല്ലോ


ഭിന്നരാം ജനതതിയില്‍ വിഭിന്നമാം


ചിന്താധാരകള്‍ വളര്‍ത്തിടുന്നു നീ


മനസ്സേ നീ ഇന്ദ്രജലമോ അല്ല മായയോ


യുദ്ത്തിലെര്‍പെടും ഭടനെയും പിന്നെ


സന്ന്യാസിയെതന്നെയും സ്വപ്നജീവികളെയും


ആത്മത്ത്യയ്ക് പ്രേരിതരാം ജനത്തെയും


നയിപ്പതു നീയല്ലോ മനസേ ഹയ്യോ !!





© 2009

യുദ്ധം വേണ്ട


യുദ്ധകാഹളം മുഴങ്ങുകയായി,
ലോകമെമ്പാടും എന്തിനാണ് ഹാ
പൊട്ടിത്തകര്‍ന്ന കെട്ടിടങ്ങള്‍,
ആര്‍ത്ത നാദങ്ങള്‍, മാംസക്കഷന്നങ്ങള്‍-
കുന്നുകൂടി കിടകുന്നു ചുറ്റുപാടും
അതിന്‍ നീറുന്ന ഗന്ധം പരന്നിടുന്നു
ഞാനാണ് വലിയവന്‍, ഞാനാണ്
വലിയവന്‍ എന്ന ധാരഷ്ട്യതാല്‍
കേട്ടഴിചീടുന്നു കൊടും ക്രൂരതതന്‍
പരിണാമം ഇതെത്ര ഭീകരം അയ്യോ
കണ്ടുനില്കുവാന്‍ എളുതല്ലല്ലോ
അനാധരാം കുട്ടികള്തന്‍ നിലവിളികള്‍,
ഭര്‍ത്താവും , മകനും നഷ്ടപെട്ട
സ്ത്രീകള്‍തന് നെടുവീര്‍പ് ഹാ
കഷ്ടം മനുഷ്യയുഗത്തിന്‍റെ പരിണാമമോ
അല്ല, ഇതു സര്‍വനാശമോ ഹയ്യോ
ശാസ്ത്രമെന്നത് ജനനന്മയ്കല്ലയോ
അല്ല, ശാസ്ത്രത്തെ മനുഷ്യ നാശ-
തിന്നായുധമാക്കുന്നുവോ ചിലര്‍ !
ശാസ്ത്രത്തെ വളര്‍ത്തിയെടുത്തത്
മാനവനല്ലയോ സ്വയ നന്മയ്കായ്‌
ചിന്തിച്ചിടെന്ട നേരമല്ലിതു ഹേ
ജീവജാലങ്ങള്‍കെതിരാം യുദ്ധത്തെ
നാം നേരിടേണം ഒറ്റക്കെട്ടായ്‌ ......



© 2009

സര്‍കാര്‍ ജോലി

പോകണം ഇന്നെങ്കിലും എനിക്കൊഫ്ഫിസില്‍
ദിവസങ്ങളായല്ലോ,ഏറെ പോയിടവിടെക്
മാസത്തില്‍ ഒന്നംതീയ്യതിക് നിശ്ചയമായും
പോയിടെനമെല്ലര്‍കുമല്ലോ വീറോടെ,മടിയാതെ
ജോലിയുണ്ടെങ്കില്‍ ലീവേടുകാലോ സുഖം..
എന്നാല്‍ മുങ്ങല്‍ അതിനെകള്‍ സുഖകരമല്ലോ
ജോലിയില്ലതോര്‍കരിയുമോ ജോലിയുല്ലോരുടെ
കഷ്ടപ്പാടുകള്‍ ഹയ്യോ ഇതെത്രയോ കഷ്ടം
ഇടയ്കെങ്കിലും പോയിടേണം ഓഫീസില്‍
രാവിലെ പതിനൊന്നു മണിക് മുന്നേ തന്നെ
എതിടെണമവീടെ, പിന്നെ ഉച്ചയ്കൊരുമണി-
കഴിഞ്തെ കുറച്ചു വിശ്രമം ഉള്ളൂ താനും !!
നാലുമനിയെങ്കിലും തികയ്കണം അവിടെ
ജോലിയില്ലതോര്‍കരിയുമോ ജോലിയുല്ലോരുടെ-
പ്രശ്നങ്ങള്‍ !! വീടിലിരുന്നിടാം, കറന്ഗീടാം-

അവര്‍ക്ക് പലേടത്തും..അവര്‍കരിയുമൊകഷ്ടം
ശമ്പളം വാങ്ങികല് ഒന്നേ സുഖപ്രദമല്ലു....



© 2009

Friday, October 9, 2009

കര്‍മ്മം ചെയ്യൂ

മാറ്റമില്ലാത്തത് മാറ്റതിനല്ലയോ
മരണമില്ലാത്തത് മരണത്തിനല്ലയോ

മനസ്സല്ലോ വേഗതയില്‍ അഗ്രഗണ്യന്‍
മനനം ചെയ്യുന്നവനല്ലോ മനുഷ്യന്‍

സ്വപ്നങ്ങലല്ലോ നമ്മെയോകെയും
നയിപ്പൂ, സ്വപ്നജീവികളല്ലോ നാം

സ്വപ്നലോകത്ത് നിന്നുണരൂ നീ
നടക്കൂ കര്‍മ്മപധതിലെക് ധീരം

വേണ്ട ഫലെച്ച, കര്‍മ്മങ്ങള്‍ ചെയ്യാതെ
ചെയ്യൂ ഫലങ്ങള്‍ തേടിയെത്തും നിങ്ങളെ !!



© 2009

Sunday, October 4, 2009

സുന്ദരിയാം സന്ധ്യ


സന്ധ്യേ നീ എത്ര സുന്ദരീ, അഴകെറുമ്
നീ എന്തേ എത്തിനോകീടുന്നു പകലിനും-
രാവിനുമിടയില്‍ അല്പാല്പമായി
പകലിനുന്ടല്ലോ മണികൂറുകള്‍, രാവിനും
നിനകെന്തേ സമയം അത്ര തരാന്ഞൌ
വേണ്ടുവോളം... സുന്ദരിയാം സന്ധ്യേ
വലുതിനെകാള്‍ അഴക്‌ ചെറുതിനല്ലോ
കൂടിയാലത്‌ മടുത്തുപോം മാനവര്‍
കുറവായലതു രസമായിടും പോല്‍
ഇരുളും വെളിച്ചവും അകട്ടലാണോ
അല്ല അവരറിയാതെ വരുന്നതാണോ നീ
നിനക്ക് പകലിനെ വരിക്കാനാണോ ഇഷ്ടം
അല്ല, രാവിനെ തന്നെ വരിചിടാനോ
നീ സൂര്യനും, ചന്ദ്രനുമിടയില്‍ സ്വയം-
ഒളിച്ചു കളിക്കയാണോ, ഹേ സന്ധ്യേ
നിനക്കായ്‌ കാത്തിരിപ്പൂ ന്താന്‍ എന്നും!









© 2009

നാളെത്തെ തലമുറ

സ്നേഹം പകര്‍ന്നു കൊടുകൂ നിങ്ങള്‍-
കുട്ടികള്‍ക്, നാളെത്തെ തലമുറയ്ക്ക്‌
നല്ലൊരു നാളെ കെട്ടിപ്പടുക്കുവാന്‍
ധൈര്യവും, ഊര്‍ജവും, വിദ്യയും
മൂന്നും സുലഭമായ് നല്‍കുവിന്‍ -
മടിയാതെ നാളെത്തെ തലമുറയ്കു
അവരുടെ കയ്യിലല്ലോ നാളെത്തെ
ലോകം, വളരെട്ടെ പ്രബുദ്ദരായ്
വീരേതിഹാസങ്ങള്‍ പറഞ്ഞു -
കൊടുകയും സത്യസന്ധതയുടെ
ധന്യമാം പാഠങ്ങള്‍ ഓതിയും-
സജ്ജമാക്കൂ പുത്തന്‍ തലമുറയെ
പക്ഷപാതവും, കൈക്കൂലി
അഴിമതിയും, കരിഞ്ചന്തയും
എല്ലാം പിഴുതെരിയുവാന്‍ സജ്ഞ-
രാക്കൂ, അവരെ വീറോടെ വേഗം



© 2009

സൂര്യന്‍


സൂര്യാ, നിന്നെ ആശ്രയിപ്പൂ ലോകവും
ജിവജലങലുമെല്ലമെ, നീയില്ലാതെ
ലോകം സന്കല്പികനുകോ ജനതദിക്
യുഗങ്ങളായ്‌ രാവും പകലും രചിപ്പു നീ
മന്ദ്രങ്ങലുരുവിട്ട് ഭാജിചിടുന്നു ചിലര്‍
നിന്നേ, എന്നാല്‍ ശാസ്ത്രം പരീക്ഷണ-
വുമായ് നിന്നേ കൌതുകത്തോടെ
വീക്ഷിചിടുന്നു അല്ല, പഠിച്ചിടുന്നൂ
കാലങ്ങളായ് ഇരുളിനെ അകറ്റി നീ
അറിവാം വെളിച്ചം പകരുന്നുവല്ലോ




© 2009